കുവൈത്തിൽ ഇന്ത്യൻ പാസ്പോർട്ട്, വിസ കോൺസുലർ സേവന കേന്ദ്രങ്ങള്‍ തുറന്ന് ബിഎൽഎസ്

  • 11/01/2022

കുവൈത്ത് സിറ്റി: കുവൈത്ത് എംബസി ബിഎൽഎസ് ഇന്റർനാഷണണലിന് ഔട്ട്‍‍സോഴ്സ് ചെയ്ത പു​തി​യ കോ​ൺ​സു​ല​ർ, പാ​സ്​​പോ​ർ​ട്ട്, വി​സ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. ജലീബിലും ഫഹാഹീലും ഉള്ള കേന്ദ്രങ്ങൾ ഇന്നലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം ചെയ്തിരുന്നു. പുതിയ സേവന കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുകയാണെന്നും കൊവിഡ് മഹാമാരിക്കെതിരെയുള്ള കുവൈത്ത് സർക്കാരിന്റെ എല്ലാ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും സ്ഥാനപതി പറഞ്ഞു. ബൂസ്റ്റർ ഡോസ് വാക്സിൻ ഇതുവരെ സ്വീകരിക്കാത്ത എല്ലാവരും അതിവേ​ഗം അത് പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. 
കുവൈത്ത് സിറ്റിയിലെ അൽ ജഹ്റ ടവറിലെ മൂന്നാം നില, അബ്ബാസിയയിൽ ഒലിവ് സൂപ്പർ മാർക്കറ്റിന്റെ എം ഫ്ലോറിൽ, ജലീബ് അൽ ഷുവൈക്കിൽ അൽ അനൗദ് ഷോപ്പിം​ഗ് കോംപ്ലക്സിന്റെ എം ഫ്ലോറിലും ഫഹാഹീലിൽ മെക്ക സ്ട്രീറ്റിലുമാണ് സേന കേന്ദ്രങ്ങൾ തുറന്നിട്ടുള്ളത്. മൂന്ന് കേന്ദ്രങ്ങളിലും ആവശ്യത്തിനുള്ള പാർക്കിം​ഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റുകളിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. 

കോണ്‍സുലാര്‍, പാസ്‌പോര്‍ട്ട്, വിസ സേവനങ്ങക്ക് പുറമെ ഫോം ഫില്ലിംഗ് ഫോട്ടോ ഗ്രാഫി പ്രിന്റിങ് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാകും. കൂടാതെ നിലവില്‍ എംബസി ചെയ്തു വരുന്ന അറ്റസ്റ്റേഷന്‍ സര്‍വീസുകളും ബി എല്‍ എസ് നല്‍കും.ഒരു ദശാബ്ദത്തിലേറെയായി പല രാജ്യങ്ങളിലും ഇന്ത്യക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വസ്ത പങ്കാളിയാണ് ബി എല്‍ എസ്. കാനഡ യു എ ഇ, റഷ്യ, സിംഗപ്പൂര്‍, ചൈന, മലേഷ്യ, ഒമാന്‍, ആസ്ത്രിയ, പോളണ്ട്, ലുധിയാന, നോര്‍വേ, ഹോങ്കോങ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ സേവനം നല്‍കി വരുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെയുമാണ് പ്രവർത്തന സമയം. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെയും പ്രവർത്തിക്കും. നിലവിലുള്ള ചാർജുകളിൽ നിന്ന് ബിഎൽഎസ് സെന്ററിലെ സർവ്വീസ് ചാർജ് കുറച്ചിട്ടുണ്ട്. പാസ്പോർട്ട് സേവനങ്ങൾക്കുള്ള നിരക്ക് 1.2 കുവൈത്തി ദിനാറിൽ നിന്ന് ഒരു ദിനാറാക്കി. വിസ ചാർജും 3.250 കെഡിയിൽ നിന്ന് ഒരു ദിനാറാക്കി കുറച്ചു. കൂടുതൽ വിവരങ്ങൾക്ക് www.blsindiakuwait.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Related News