കനത്ത മൂടൽ മഞ്ഞ്; കുവൈത്തിലേക്ക് വന്ന വീമാനങ്ങൾ തിരിച്ചയച്ചു

  • 13/01/2022

കുവൈറ്റ് സിറ്റി : കനത്ത മൂടൽമഞ്ഞ് കാരണം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരശ്ചീന ദൃശ്യപരത കുറവായതിനാൽ കുവൈത്തിലേക്ക് വന്ന ചില വിമാനങ്ങൾ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി സിവിൽ ഏവിയേഷൻ അറിയിച്ചു. 

അനുവദനീയമായ പരിധിയിൽ താഴെയുള്ള മൂടൽമഞ്ഞ് കാരണം 6 വിമാനങ്ങൾ   അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ യൂസഫ് അൽ-ഫൗസാൻ അറിയിച്ചു. കുവൈത്ത് ആകാശത്തിലെ മൂടൽമഞ്ഞ് തിരശ്ചീന ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറയാനും ചില പ്രദേശങ്ങളിൽ കാണാതിരിക്കാനും ഇടയാക്കുമെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News