വിമാനത്താവളം അടയ്ക്കുന്നതും സ്കൂളുകൾ ഓൺലൈനാക്കുന്നതും അടഞ്ഞ അധ്യായമെന്ന് ഉപപ്രധാനമന്ത്രി

  • 13/01/2022

കുവൈത്ത് സിറ്റി: വിമാനത്താവളവും നേഴ്സറികളും അടയ്ക്കുന്നതും സ്കൂളുകൾ വീണ്ടും ഓൺലൈൻ രീതിയിലേക്ക് മാറുന്നതും കഴിഞ്ഞ കാര്യമായി മാറിയെന്ന് ഉപപ്രധാനമന്ത്രിയും കൊവിഡ് എമർജൻസി മന്ത്രിതല കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി സ്ഥിരീകരിച്ചു. ബുദ്ധിമുട്ടുള്ള ശുപാർശകൾ ഉണ്ടായിരുന്നു. അതെല്ലാം കൊവിഡിന്റെ ​ഗുരുതരമായ സാഹചര്യത്തിലായിരുന്നുവെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.

ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരുപാട് പോരായ്മകളുണ്ട്. ഇപ്പോൾ നടപടിക്രമങ്ങൾ സന്തുലിതമാക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. നേഴ്സറികളുടെ ഉടമകളും മറ്റും തന്നെ സന്ദർശിച്ചിരുന്നു. നേഴ്സറികൾ അടയ്ക്കണമെന്ന ശുപാർശയും ലഭിച്ചിരുന്നു. എന്നാൽ, അടയ്ക്കേണ്ടതില്ലെന്നായിരുന്നു കൊവി‍ഡ് എമർജൻസി കമ്മിറ്റിയുടെ തീരുമാനം. പകരം വാക്സിനേഷനും മറ്റ് ആവശ്യങ്ങൾക്കും പ്രാധാന്യം നൽകുകയാണ് ചെയ്തതെന്നും  ഹമദ് ജാബർ അൽ അലി വ്യക്തമാക്കി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News