ഹെറോയിൻ കൈവശം വച്ച കേസ്; തടവുകാരനെ വെറുതെ വിട്ട വിധ അപ്പീൽ കോടതി ശരിവെച്ചു

  • 13/01/2022

കുവൈത്ത് സിറ്റി: ഹെറോയിൻ കൈവശം വച്ച കേസിൽ തടവിൽ കഴിയുന്നയാളെ വെറുതെ വിട്ട വിധി അപ്പീൽ കോടതി ശരിവെച്ചു. ഹെറോയിൻ ഉപയോ​ഗിച്ചതിനും കടത്തിയതിനുമായിരുന്നു പബ്ലിക്ക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ കേസ് ചുമത്തിയിരുന്നത്. മയക്കുമരുന്ന് ഉപയോ​ഗിച്ച കുറ്റകൃത്യത്തിന് മൂന്ന് വർഷവും മൂന്ന് മാസവും തടവും മയക്കുമരുന്ന് കടത്തിയതിന് കേസിൽ ജീവപര്യന്തവുമാണ് നേരത്തെ വിധിച്ചിരുന്നത്. ഈ ശി​ക്ഷാ വിധി വന്ന ശേഷം ദുരുപയോഗം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ മയക്കുമരുന്ന് (ഹെറോയിൻ) കൈവശം വച്ചുവെന്നുള്ളതാണ് കേസ്. 

പിടിച്ചെടുത്തുവെന്ന പറയുന്ന മയക്കുമരുന്നുമായി പ്രതിയെ ബന്ധനം തെളിയിക്കാനായിട്ടില്ലെന്നും ഉദ്യോഗസ്ഥന്റെ മൊഴി ഒഴികെ പ്രോസിക്യൂഷൻ രേഖകളിൽ സാക്ഷികളില്ലെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ജയിലിലെ ആശുപത്രിയിൽ നിന്ന് തടവുകാർ വരുന്ന സമയത്ത് പരിശോധന നടത്തിയ സമയത്താണ് മയക്കുമരുന്ന് കണ്ടെത്തിയതെന്നാണ് ജയിൽ ഉദ്യോ​ഗസ്ഥൻ കോടതിയിൽ പറഞ്ഞത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News