മൂടൽമഞ്ഞ്: റദ്ദാക്കപ്പെട്ട വിമാന സർവ്വീസിലെ യാത്രക്കാർക്ക് ക്വറന്റൈനില്ല

  • 14/01/2022

കുവൈത്ത് സിറ്റി: മൂടൽമഞ്ഞ് മൂലം കുവൈത്ത് വിമാനത്താവളത്തിൽ നിന്നുള്ള ചില വിമാന സർവ്വീസുകൾ റദ്ദാക്കിയതിന് പിന്നാലെ ഇമി​ഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് മൂലം നിരവധി യാത്രക്കാർ ക്വാറന്റൈൻ നിബന്ധനയിൽ കുടുങ്ങി. ഇമി​ഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതിനാൽ ഷ്ലോനാക്ക് ആപ്ലിക്കേഷൻ പ്രകാരം അവര് കുവൈത്ത് വിട്ടിട്ടുണ്ട്. എന്നാൽ, വിമാന സർവ്വീസ് റദ്ദാക്കപ്പെട്ടതിനാൽ കുവൈത്തിന് നിന്ന് പുറത്തേക്ക് പോയതുമില്ല. 

അതേസമയം, ഇത്തരത്തിൽ വിമാന സർവ്വീസ് റദ്ദാക്കപ്പെട്ടത് മൂലം പ്രതിസന്ധിയിലായ യാത്രക്കാരെ ക്വാറന്റൈൻ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഡിജിസിഎ അറിയിച്ചു. ഷ്‍ലോനാക്ക് ആപ്ലിക്കേഷനിൽ നിന്ന് അവരുടെ ക്വാറന്റൈൻ നിബന്ധനം മാറ്റണമെന്ന് നിർദേശിച്ചിട്ടുണ്ട്. നേരത്തെ, മൂടൽമഞ്ഞും കാഴ്ചക്കുറവും കാരണം കുവൈത്തിലേക്ക് വന്ന വിമാനങ്ങൾ  അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായി ഇന്നലെ ഡിജിസിഎ അറിയിച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News