കുവൈത്തിന്റെ ഭാവി കരാറുകളിൽ സൈക്കിൾ യാത്രികർക്കായി പ്രത്യേക പാത; പഠനത്തിന് നിർദേശം

  • 14/01/2022

കുവൈത്ത് സിറ്റി: സൈക്കിൾ യാത്രികർക്ക് പ്രത്യേക പാത ഒരുക്കാനായി നിലവിലുള്ള ഹൈവേകളുടെ ആസൂത്രണങ്ങളിൽ മാറ്റം വരുത്തുന്നതിൽ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പൊതു അതോറിറ്റിക്കുള്ള ബുദ്ധിമുുട്ട് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രാലയം. ഇത് റോ‍ഡുകളുടെ അളവുകളിലും സവിശേഷതകളിലും മാറ്റം വരുന്നതിന് കാരണമാകും. ആവശ്യമായ എല്ലാ ട്രാഫിക് സുരക്ഷാ മുൻകരുതലുകളും നൽകിക്കൊണ്ട് ഭാവി കരാറുകളിൽ സൈക്കിൾ സൈക്കിൾ യാത്രികർക്കായി പ്രത്യേക പാത ഒരുക്കുന്നത് സംബബന്ധിച്ച് പഠിക്കാൻ ഡിസൈൻ മാനേജ്മെന്റുമായി ബന്ധപ്പെട്ടവരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 

ഷെയ്ഖ് ജാബർ അൽ അഹമ്മദ് പാലത്തിൽ സൈക്കിൾ പാത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കൗൺസിലിന്റെ ശുപാർശകൾ നടപ്പിലാക്കാൻ സാധിക്കില്ല. വാഹനങ്ങളുടെയും ട്രക്കുകളുടെയും ഉപയോഗത്തിനായി രൂപകൽപ്പന ചെയ്താണ് ഈ പാലം. അതുകൊണ്ട് സൈക്കിൾ യാത്രികർക്കായി പ്രത്യേക പാതയില്ലെന്നും വൃത്തങ്ങൾ പറഞ്ഞു. സൈക്കിൾ യാത്രികർക്കായി പ്രത്യേക പാത ഒരുക്കാൻ പാലത്തിന്റെ രൂപകൽപ്പനയിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ റോഡിന്റെ അളവുകളും സവിശേഷതകളും മാറുമെന്നതിനാൽ  മുനിസിപ്പൽ കൗൺസിലിന്റെ ശുപാർശകൾ പരിഗണിക്കാനാകില്ലെന്നും പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News