കാലാവസ്ഥ; ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത.

  • 14/01/2022

കുവൈറ്റ് സിറ്റി : ഇന്ന് കുവൈത്തിൽ  ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയും , ശക്തമായും കാറ്റും രാജ്യത്തെ ബാധിക്കുമെന്നും ഇത് ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയ്ക്കും,  കടൽ തിരമാലകൾ 7 അടിയിലധികം ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഊഷ്മളവും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ നിലനിൽക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു, നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റ്, മണിക്കൂറിൽ 15-42 കി.മീ വേഗതയിൽ സജീവമാണ്, പകൽ സമയത്ത് ചില സമയങ്ങളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യതയുണ്ട്. രാത്രി സമയങ്ങളിൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടും. കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസുമാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News