കൊവി‍ഡ്; സർക്കാർ ഏജൻസികളിലെ അപ്പോയിൻമെന്റുകൾക്ക് വൻ തിരക്ക്

  • 14/01/2022

കുവൈത്ത് സിറ്റി: കൊവി‍ഡ് സാഹചര്യം മൂലം ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കാനും വീണ്ടും ഓൺലൈനായി സേവനങ്ങൾ ആരംഭിക്കാനുമുള്ള മന്ത്രിസഭ നിർദേശം വന്നതോടെ സർക്കാർ ഏജൻസികളിൽ അപ്പോയിൻമെന്റുകൾക്ക് വൻ തിരക്ക്. മുൻകൂർ അപ്പോയിൻമെന്റ് എടുക്കാതെ ഇടപാടുകൾ അനുവദിക്കില്ലെന്ന് ഏജൻസികൾ വ്യക്തമാക്കിയതാണ്  തിരക്കിന് കാരണം. 

അതേസമയം, സഹൽ ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്ത് മെറ്റ പ്ലാറ്റ്ഫോം പുതിയ അപ്പോയിൻമെന്റ് ബുക്കിം​ഗ് സംവിധാനം കൊണ്ട് വന്നിരുന്നു. ഇടപാടിന്റെ തരം അനുസരിച്ച് ബുക്കിംഗ് സംവിധാനത്തെ പുതിയ അപ്ഡേഷൻ മാറ്റിയിട്ടുണ്ട്. ഇതോടെ നടപടിക്രമങ്ങൾ കൂടുതൽ സുഗമമായി. ചില സർക്കാർ ഏജസികളുടെ അപ്പോയിൻമെന്റിനായി വലിയ തോതിൽ ആവശ്യക്കാരുണ്ട്.  ഉന്നത വിദ്യാഭ്യാസത്തിലെ സർട്ടിഫിക്കറ്റുകൾ പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയറിലെ പൗരന്മാർക്കുള്ള സർവ്വീസ് സെന്ററുകൾ തുടങ്ങിയ സർക്കാര് ഏജൻസികളിലാണ് അപ്പോയിൻമെന്റുകൾ കൂടുതലുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News