കെ‌എൻ‌പി‌സി; അഹമ്മദിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പ്രവാസികൾ മരണപ്പെട്ടു, 5 പേർ ഗുരുതരാവസ്ഥയിൽ.

  • 14/01/2022

കുവൈറ്റ് സിറ്റി : അഹമ്മദി തുറമുഖ റിഫൈനറിയിലെ ഗ്യാസ് ദ്രവീകരണ പ്ലാന്റിന്റെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ തീപിടിത്തത്തിൽ 2 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി (കെഎൻപിസി)  അറിയിച്ചു.

പരിക്കേറ്റവരിൽ 5 പേരെ ഗുരുതരാവസ്ഥയിൽ അൽ അദാൻ ആശുപത്രിയിൽ നിന്ന് അൽ ബാബ്‌ടൈൻ ആശുപത്രിയിലേക്ക് മാറ്റിയതായും അറിയിച്ചു.

പരിക്കേറ്റ 3 പേർ ഇപ്പോഴും ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലാണ്, കമ്പനിയുടെ ക്ലിനിക്കിൽ പരിക്കേറ്റ രണ്ട് പേരുടെ നില തൃപ്തികരമാണ്. ഓയിൽ മിനിസ്റ്റർ  ഡോ.മുഹമ്മദ് അൽ ഫാരിസിന്റെയും കമ്പനി മേധാവികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.  

യൂണിറ്റ് നമ്പർ 32-ൽ ഉണ്ടായ തീപിടിത്തം പൂർണമായി നിയന്ത്രിക്കാനായതായി നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു, “റിഫൈനറി പ്രവർത്തനങ്ങളെയും കയറ്റുമതി പ്രവർത്തനങ്ങളെയും തീ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ” കൂടാതെ വൈദ്യുതി, ജല മന്ത്രാലയത്തിന്റെ പ്രാദേശിക വിപണന, വിതരണ പ്രവർത്തനങ്ങളെയും ബാധിച്ചില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News