ഈ വർഷം കുവൈത്തിൽ എത്തിയത് 148,000 പേർ; മു‌ടൽ മഞ്ഞ് മൂലം 11 വിമാന സർവ്വീസുകൾ തിരിച്ചുവിട്ടു DGCA .

  • 14/01/2022

കുവൈത്ത് സിറ്റി: മൂടൽമഞ്ഞ് മൂലം തടസപ്പെട്ടിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നലെ രാവിലെ പുനരാരംഭിച്ചു. ഇപ്പോൾ സാധാരണ നിലയിൽ തന്നെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. 2022ലെ ആദ്യ 12 ദിവസങ്ങളിൽ രാജ്യത്ത് ആകെ 148,000 പേരാണ് എത്തിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ ആകെ 2,694 വിമാനങ്ങളാണ് കുവൈത്ത് വിമാനത്താവളം വഴി സർവ്വീസ് നടത്തിയത്. ആകെ 272,108 യാത്രക്കാർ വിമാനത്താവളം യാത്രക്കായി ഉപയോ​ഗപ്പെടുത്തി.

1,345 വിമാനങ്ങളാണ് കുവൈത്തിലേക്ക് വന്നത്. ഇത്രയും വിമാന സർവ്വീസുകളിലായി ആകെ 147,184 പേർ രാജ്യത്തേക്ക് എത്തി. 1,349 വിമാനങ്ങളാണ് കുവൈത്തിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടത്. ഇതിൽ 124,294 പേർ യാത്ര ചെയ്തുവെന്നും കണക്കുകളിൽ പറയുന്നു. ബുധനാഴ്ച രാത്രി മുതലുള്ള മുടൽമഞ്ഞ് മൂലം 11 വിമാനങ്ങൾ കുവൈത്തിൽ ഇറക്കാൻ സാധിച്ചില്ല. ഈ വിമാനങ്ങൾ അടുത്ത വിമാനത്താവളങ്ങളിൽ മാറ്റിയിറക്കുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News