കുവൈത്തിൽ കഴിഞ്ഞ വർഷം റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായത് വൻ ഉയർച്ച

  • 16/01/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായത് വൻ ഉയർച്ചയാണെന്ന് വിലയിരുത്തൽ. ചില പ്രദേശങ്ങളിൽ വിലയുടെ കാര്യത്തിൽ 35 ശതമാനത്തിൽ കൂടുതൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഭൂമിയുടെ ദൗർലഭ്യം റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ആസ്തികളുടെ മൂല്യത്തിൽ ഗണ്യമായ പണപ്പെരുപ്പത്തിന് കാരണമായെന്നും റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് പറഞ്ഞു. 2021ൽ വിലയിൽ അപ്രതീക്ഷിത വർധനയാണ് ഉണ്ടായത്. ഒരു വർഷത്തിനുള്ളിൽ മാത്രം സംഭവിച്ച ഈ ഉയർച്ചയുടെ കാരണം കണ്ടുപിടിക്കണമെന്ന് കുവൈത്ത് റിയൽ എസ്റ്റേറ്റ് ക്ലിയറിം​ഗ് കമ്പനി ഡയറക്ടർ ജനറൽ താരിഖ് അൽ അതെഖി പറഞ്ഞു.

റെസിഡൻഷ്യൽ ഏരിയകളിലേക്ക് നിക്ഷേപകരും മറ്റും മുമ്പത്തേക്കാൾ കൂടുതൽ ശക്തിയോടെ കടന്നുവന്നതാണ് ഉയർച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈസ്റ്റ് അൽ ഖുറൈൻ, അൽ മാസൈൽ, ഫുനൈറ്റീസ്, അബു ഫത്തീറ തുടങ്ങിയ പ്രദേശങ്ങളിൽ ജൂലൈയിൽ ചില കച്ചവ‌ടക്കാർ സ്ഥലം വാങ്ങിയിട്ടിരുന്നു. നവംബറിൽ 10 ശതമാനം വില വർധനയോടെയാണ് ഈ സ്ഥലങ്ങൾ വിറ്റുപോയതെന്നും അൽ അതെഖി ഉദാഹരണമായി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News