ഈ വർഷം കുവൈത്ത് 5.3 ശതമാനം സാമ്പത്തിക വളർച്ച നേടും; ലോക ബാങ്ക് റിപ്പോർട്ട്

  • 17/01/2022

കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങൾ ഉൾപ്പെടെ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ ഈ വർഷം സാമ്പത്തിക വീണ്ടെടുക്കൽ നേടിയെടുക്കുമെന്ന് ലോക ബാങ്ക് റിപ്പോർട്ട്. ഏണ്ണ വില കൂടുന്നതിനൊപ്പം ഉത്പാദനത്തിലെ വർധനവും ആണ് ഇതിന് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ വർഷം കുവൈത്ത് 5.3 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ലോക ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിലെ രാജ്യങ്ങളിൽ വളർച്ച ത്വരിതപ്പെടുത്തുന്നതിനാണ് റിപ്പോർട്ട് നിർദേശിക്കുന്നത്. 

മിഡിൽ ഈസ്റ്റും നോർത്ത് ആഫ്രിക്കയും ഈ വർഷം 4.4 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ അടുത്ത വർഷം ഇത് 3.4 ശതമാനമായി ഇടിയും. കുവൈത്ത് 2022ൽ 5.3 ശതമാനവും 2023ൽ മൂന്ന് ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തുക. സൗദി അറേബ്യ 2022ൽ 4.9 ശതമാനം വളർച്ച കൈവരിക്കുമ്പോൾ 2023 അത് 2.3 ശതമാനമായി കുറയും. സമാനമായി യുഎഇ 2022ൽ 4.6 ശതമാനം വളർച്ചയാണ് നേടുക. അടുത്ത വർഷം 2.9 ശതമാനം മാത്രം യുഎഇയ്ക്ക് വളർച്ച സാധ്യമാകൂ. മറിച്ച് ഖത്തർ 2022ൽ 4.8 ശതമാനം സാമ്പത്തിക വളർച്ചയാണ് 2022ൽ കൈവരിക്കും. പക്ഷേ, 2023ൽ അക് 4.9 ശതമാനമായി ഉയരുമെന്നും ലോക ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News