കുവൈത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; താപനില 0 ഡി​ഗ്രി സെൽഷ്യസിലേക്ക്

  • 17/01/2022

കുവൈറ്റ് സിറ്റി : രാജ്യത്ത്  ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, കാലാവസ്ഥ മിതമായതും ഭാഗികമായി മേഘാവൃതവുമാണെന്നും തെക്കുകിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 10-30 കിലോമീറ്റർ വേഗതയിൽ  നേരിയതോ മിതമായതോ ആയ കാറ്റും,  ഒറ്റപ്പെട്ട നേരിയ മഴയ്‌ക്കും  സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്‍ദുൾഅസീസ് അൽ ഖരാവി പറഞ്ഞു.

പകൽ സമയങ്ങളിൽ 19നും 21 ഡി​ഗ്രി സെൽഷ്യസിനും ഇടയിൽ സാധാരണ നിലയിലാകും താപനില. എന്നാൽ, രാത്രയിൽ ഇത് 12ഡി​ഗ്രി സെൽഷ്യസ് വരെ താഴുെമെന്നും കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. തണുത്ത കാലാവസ്ഥ നിലനിൽക്കുന്നതിനാൽ പൊടി ഉയർത്തുന്ന സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ട്. രാത്രിയിൽ വളരെ തണുപ്പ് അനുഭവപ്പെടാമെന്നും ചിലയിടങ്ങളിൽ, പ്രത്യേകിച്ച് കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. മരുഭൂമിയിൽ  കുറഞ്ഞ താപനില 0  മുതൽ 3 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് അൽ ഖറാവി പറഞ്ഞു.

തണുത്ത കാലാവസ്ഥ ചൊവ്വാഴ്ചയും ബുധനാഴ്ചയും തുടരുമെന്നും വ്യാഴാഴ്‌ച നേരിയ കുറവ് വരികയും ചെയ്യും. എന്നാൽ, അന്ന് വൈകുന്നേരം മുതൽ വീണ്ടും തണുപ്പ് കൂടുമെന്നുമാണ് അൽ ഖരാവി വ്യക്തമാക്കുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News