പ്രവാസികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണവുമായി മനുഷ്യാവകാശ സൊസൈറ്റി

  • 17/01/2022

കുവൈത്ത് സിറ്റി: രാജ്യത്തുള്ള പ്രവാസി തൊഴിലാളികൾക്ക് നിയമപരമായ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നൽകി കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി. യു എസ് മിഡിൽ ഈസ്റ്റിൻ്റെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കുവൈത്തിലെ പ്രവാസി തൊഴിലാളികളിൽ നിയമം ഉറപ്പുനൽകുന്ന അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും അവരെ ബോധവൽക്കരിക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. കൂടാതെ, അവർക്ക് നിയമപരവും മാനസികവും സാമൂഹികവുമായ പിന്തുണ നൽകുകയും ചെയ്യുന്നു.

2010ലെ ആറാം നമ്പർ കുവൈത്ത് ലേബർ നിയമത്തിനുള്ളിൽ വരുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും അല്ലെങ്കിൽ 2015ലെ ഗാർഹിക തൊഴിൽ നിയമ നമ്പർ 68-ന് വിധേയരായ ഗാർഹിക മേഖലയിലെ തൊഴിലാളികൾക്കും നിയമോപദേശവും മാനസികവും സാമൂഹികവും നിയമപരവുമായ പിന്തുണ നൽകുന്നതാണ് പദ്ധതി. ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന തൊഴിലാളികൾക്ക് ഹോട്ട്ലൈൻ നമ്പർ 22215150 വിളിച്ച് സേവനങ്ങൾ തേടാം. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ഫിലിപ്പിനോ, അറബിക് ഭാഷകളിൽ സഹായം ലഭിക്കും. കൂടാതെ www.togetherkw.org എന്ന വെബ് സൈറ്റ് വഴിയും സേവനങ്ങൾ ലഭിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News