സഹകരണ സൊസൈറ്റികൾ പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹാർദ്ദ ബാഗുകൾ നൽകണമെന്ന് ഇപിഎ

  • 17/01/2022

കുവൈത്ത് സിറ്റി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹാർദ്ദ ബാഗുകൾ നൽകണമെന്ന് യൂണിയൻ ഓഫ് കോപ്പറേറ്റീവ്  സൊസൈറ്റിയോട് ആവശ്യപ്പെട്ടതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഷെയ്ഖ് അൽ ഇബ്രാഹിം. 

പ്ലാസ്റ്റിക് മൂലം പരിസ്ഥിതിയ്ക്ക് ഉണ്ടാകുന്ന നാശം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗവർണറേറ്റുകളിലെയും സഹകരണ സംഘങ്ങൾക്ക് അതോറിറ്റി ഒരു ദശലക്ഷം പരിസ്ഥിതി സൗഹൃദ ബാഗുകൾ വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു. പരിസ്ഥിതി സംരക്ഷണ ഫണ്ടിന്റെ പിന്തുണയോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.

ഒരു തവണ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി നിർമ്മിച്ച നൂറ് ശതമാനവും പരിസ്ഥിതി സൗഹാർദ്ദമായ  ബാഗുകളാണ് സഹകരണ സംഘങ്ങൾക്ക് വിതരണം ചെയ്തത്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിൻ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആരംഭിച്ചത്. കാത്സ്യം കാർബണേറ്റ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ബാഗുകളിൽ 10 കിലോ ഭാരം വരെ താങ്ങാനാകും എന്നും അവർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News