ജഹ്‌റയിൽ പരിശോധന; ഉപേക്ഷിച്ച നിലയിലുള്ള 11 കാറുകൾ നീക്കം ചെയ്തു

  • 22/01/2022


കുവൈത്ത് സിറ്റി: കൂടുതൽ ശുചിത്വം ഉറപ്പാക്കി റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ജഹ്‌റ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക്ക് ക്ലീൻലിനസ് ആൻഡ് റോഡ് വർക്കസ് വകുപ്പ് ഫീൽ‍ഡ് ടൂർ നടത്തിയതായി കുവൈത്ത് മുനസിപ്പാലിറ്റിയിലെ പബ്ലിക്ക് റിലേഷൻസ് വിഭാഗം  അറിയിച്ചു. റോഡിന് തടസം സൃഷ്ടിക്കുന്നതും വാഹനം ഓടിക്കുമ്പോൾ പൊതുജനങ്ങളുടെ കാഴ്ചയെ മറയ്ക്കുന്നതുമായി എല്ലാം നീക്കും ചെയ്യുന്നതിനായിരുന്നു ഫീൽഡ് ക്യാമ്പയിൻ. ​

ഗവർണേറ്റിന്റെ എല്ലാ പ്രദേശങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതിനായാണ് ഫീൽഡ് ടൂറുകൾ നടത്തുന്നതെന്ന്  പബ്ലിക്ക് ക്ലീൻലിനസ് ആൻഡ് റോഡ് വർക്കസ് വകുപ്പ് ഡയറക്ടർ ഫഹദ് അൽ ഖരീഫ പറഞ്ഞു. ക്യാമ്പയിനിൽ ഏഴ് വഴിയോര കച്ചവടക്കാരാണ് നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലുള്ള 11 വാഹനങ്ങൾ നീക്കം ചെയ്തു. ഒപ്പം സ്ക്രാപ്പുകൾ ഉൾപ്പെടെയുള്ളവ കാർ റിസർവേഷൻ സൈറ്റിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News