കുവൈത്തിൽ വൻ വിദേശ മദ്യവേട്ട, 120,000 ദിനാർ വിപണി മൂല്യമുള്ള മദ്യം പിടികൂടി

  • 22/01/2022

കുവൈറ്റ് സിറ്റി : രാജ്യത്തെ തന്നെ ഏറ്റവും വലിയ മദ്യവേട്ടയിൽ 120,000 ദിനാർ വിപണി മൂല്യമുള്ള മദ്യം പിടികൂടി, മദ്യം സ്റ്റോക്ക് ചെയ്ത പ്രവാസിയെ അറസ്റ്റ് ചെയ്തതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ അറിയിച്ചു. കേണൽ മുഹമ്മദ് കബസാർഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്‌ഡ്‌ നടത്തി പ്രതിയെ പിടികൂടിയത്.120,000 ദിനാർ വിപണി മൂല്യമുള്ള 1000-ലധികം ഇറക്കുമതി ചെയ്ത മദ്യ  കുപ്പികൾ ഇയാളുടെ പക്കൽനിന്നും പിടികൂടി . പ്രതിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News