കുവൈത്തിൽ കൊടും തണുപ്പ്; മത്സ്യ മാർക്കറ്റിനെയും ബാധിച്ചു, വിൽപ്പന ഇടിഞ്ഞു.

  • 22/01/2022

കുവൈത്ത് സിറ്റി: രാജ്യം സാക്ഷ്യം വഹിക്കുന്ന അതിശൈത്യം മത്സ്യ മാർക്കറ്റിനെ ​ഗുരുതരമായി ബാധിച്ചതായി വിൽപ്പനക്കാർ. വിൽപ്പന നിലച്ച അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്ന് ഷർഖ് മാർക്കറ്റിലെ വിൽപ്പനക്കാർ പറയുന്നു . പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ മത്സ്യങ്ങളുടെ സമൃദ്ധമായ ലഭ്യത ഇപ്പോഴുണ്ട്. അതിനാൽ വിലയിൽ റെക്കോർഡ് താഴ്ചയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, ചെറിയ തുകയല്ലാതെ വാങ്ങുന്നവരോ സന്ദർശകരോ ഇല്ലാതെ മാർക്കറ്റ് നിശ്ചലാവസ്ഥയിലായെന്ന് വ്യാപാരികൾ പറഞ്ഞു.

മാർക്കറ്റ് സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിലാണ് ഇപ്പോൾ വാടക നിരക്കുള്ളത്. വിപണിയിലെ സാഹചര്യത്തിന്റെ ഫലമായി വലിയ നഷ്ടം സഹിക്കേണ്ടി വരുമ്പോഴും വാടകയിൽ ഒരു കുറവും വരുന്നില്ല. ഒരു കിലോ അൽ നുവൈബിയുടെ പ്രാദേശികമായ വില 1.5 ദിനാറായും ഷൂമിന് 2.5 ദിനാറും ഇറാനിയൻ ഗ്രൂപ്പർ 3.5 ദിനാറും ആയി ഇടിഞ്ഞെന്നും വ്യാപാരികൾ പറഞ്ഞു.

കുവൈത്തിൽ തുടരുന്ന അതിശൈത്യം ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു, കുവൈത്തിലെ ചില പ്രദേശങ്ങളിൽ പൂജ്യം ഡിഗ്രിക്കും താഴെയാണ് രാത്രിയിലെ കാലാവസ്ഥ. കൊടും തണുപ്പ് കുവൈറ്റ് വിപണി സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.   

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News