ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു.

  • 22/01/2022

കുവൈത്ത് സിറ്റി : ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ  കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസർ മുഹമ്മദ് അൽ സബാഹുമായി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മന്ത്രിമാർ അവലോകനം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സംയുക്ത കമ്മിഷന്‍റെ  കൂടിക്കാഴ്ച നേരെത്തെയാക്കുവാന്‍ ഇരു രാജ്യങ്ങളും  ധാരണയിലെത്തി. പശ്ചിമേഷ്യയിലെ വിവിധ വിഷയങ്ങള്‍ ,അഫ്ഗാനിസ്ഥാൻ, ഇന്തോ-പസഫിക്  പ്രാദേശിക സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍  ഡോ. അഹമ്മദ് നാസറുമായി ചര്‍ച്ച ചെയ്തതായി ഡോ എസ് ജയശങ്കർ  ട്വീറ്റ് ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News