സബ്‌മറൈൻ കേബിളിന്റെ തകരാർ; കുവൈത്തിലെ ഇന്റൻനെറ്റ് വേ​ഗതയെ ബാധിച്ചു

  • 22/01/2022

കുവൈത്ത് സിറ്റി: കേബിള്‍  തകരാർ മൂലം രാജ്യത്തെ ഇന്റർനെറ്റ് വേഗത കുറഞ്ഞ തായി അധികൃതര്‍ അറിയിച്ചു. കടലില്‍ സ്ഥാപിച്ച ജിസിഎക്‌സ് കമ്പനിയുടെ അന്തർദേശീയ കേബിളില്‍ ഉണ്ടായ തകരാറാണ് ഇന്റർനെറ്റ് വേഗത കുറയാന്‍ കാരണമെന്ന് കുവൈത്ത്‌  കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി അറിയിച്ചു.

കേബിള്‍ തകരാര്‍ തങ്ങളുടെ  ചില സേവനങ്ങളിൽ തടസ്സമുണ്ടാക്കിയതായും ഇന്റർനെറ്റ് സേവനങ്ങൾ മന്ദഗതിയിലായതായും ഇന്റര്‍നെറ്റ്‌  സര്‍വീസ് ദാതാക്കള്‍ അറിയിച്ചു.

തകരാറിലായ ഭാഗങ്ങൾ നന്നാക്കുന്നതിന് കമ്പനി എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നും ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ സമയവും എത്രയാണെന്നും അറിയുന്നതിന് ഇന്റർനെറ്റ് കമ്പനികൾ അന്താരാഷ്ട്ര കേബിൾ കമ്പനിയായ ജിസിഎക്സിനെ സമീപിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News