പ്രവാസി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു

  • 22/01/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ നിർധനരായ 300 കുടുംബങ്ങൾക്കും 900 ശുചീകരണ തൊഴിലാളികൾക്കും അടുത്തിടെ ശൈത്യകാല സാമഗ്രികൾ വിതരണം ചെയ്തതായി ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ ഹമീദ് അൽ ദോസരി അറിയിച്ചു. രാജ്യത്ത് ദുരിതമനുഭവിക്കുന്നവരെ, പ്രത്യേകിച്ച് നിർധന കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ ക്യാമ്പയിൻ എന്ന് അദ്ദേഹം പറഞ്ഞു.

പ്രത്യേക സഹായം ആവശ്യമുള്ള വിധവകൾ, അനാഥർ, രോഗികൾ, കുറഞ്ഞ വരുമാനമുള്ളവർ, ശുചീകരണത്തൊഴിലാളികൾ എന്നിവർക്കും സഹായമെത്തിക്കുക എന്നത് അസോസിയേഷൻ ക്യാമ്പയിന്റെ ലക്ഷ്യമാണ്. ഇസ്ലാമിക നിയമത്തിന്റെ തത്വങ്ങളിൽ തന്നെ മുന്നോട്ട് പോയി  ദരിദ്രർക്കും സഹായം ആവശ്യമുള്ളവർക്കും താങ്ങായി തരാഹും ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ അസോസിയേഷൻ ഉണ്ടെന്നും അൽ ദോസരി  പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News