കുവൈത്തിൽ 36,600 തൊഴിലവസരങ്ങൾ; ബാങ്കുകളിൽ മാത്രം 16,600 അവസരങ്ങൾ

  • 23/01/2022

കുവൈത്ത് സിറ്റി: കുവൈത്തി പൗരന്മാർക്ക് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നത് കുവൈത്തിലെ ബാങ്കിം​ഗ് മേഖലയാണെന്ന് കണക്കുകൾ.  സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് കൂടാതെ, സ്വകാര്യ മേഖലയിലും സ്വതന്ത്ര സ്ഥാപനങ്ങളിലുമായി ഒട്ടനവധി തൊഴിലവസരങ്ങളാണ് കുവൈത്ത് ബാങ്കിം​ഗ് മേഖല ഒരുക്കുന്നത്. അതേസമയം, പൗരന്മാർക്കായി രാജ്യത്ത് നിലവിലുള്ളത് 36.600 തൊഴിലവസരങ്ങളാണെന്ന് ഏറ്റവും പുുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 46 ശതമാനം അവസരങ്ങളും ബാങ്കിം​ഗ് മേഖലയിൽ തന്നെയാണ്. 

നിലവിൽ  16,600 അവസരങ്ങളാണ് ഈ മേഖലയിലുള്ളത്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിൽ മാത്രം 329 അവസരങ്ങളുണ്ട്. 16,300 മറ്റ് അവസരങ്ങൾ രാജ്യത്ത് ഒമ്പത് കൊമേഴ്സൽ ബാങ്കുകളാണ് തുറന്നിട്ടിരിക്കുന്നത്. സർവ്വകലാശാല ബിരുദമാണ് ബാങ്കിം​ഗ് മേഖലയിലെ ജോലികൾക്കുള്ള അടിസ്ഥാന യോ​ഗ്യത. ബാങ്കിം​ഗ് മേഖലയ കഴിഞ്ഞാൽ ടെലി കമ്മ്യൂണിക്കേഷൻ സെക്ടറിൽ 2,193 തൊഴിലവസരങ്ങളാണ് ഉള്ളത്. ഇതിൽ നാലെണ്ണത്തിൽ ഡോക്ടറേറ്റ് ഡി​ഗ്രി ആവശ്യമാണ്. 870 തൊഴിലുകൾക്ക് സർവ്വകലാശാല ബിരുദമാണ് അടിസ്ഥാന യോ​ഗ്യത.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News