ഷുവൈക്കിലെ ​ഗാരേജുകളിൽ റെയ്ഡ് നടത്തി അധികൃതർ; ഒമ്പത് പ്രവാസികൾ അറസ്റ്റിൽ

  • 23/01/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ഇൻസ്ട്രിയൽ പ്രദേശങ്ങളിൽ പരിശോധന ക്യാമ്പയിനുകൾ തുടർന്ന് അധികൃതർ. ജോയിന്റ് ഫൈവ് ഇയർ കമ്മിറ്റി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻ‍ഡ് ഓപ്പറേഷൻസിന്റെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തിയത്. ഷുവൈക്കിൽ നടന്ന ക്യാമ്പയിനിൽ നിയമലംഘനങ്ങൾക്ക് 73 ​ഗാരേജുകളിലെയും ഇൻഡസ്ട്രിയൽ വർക്ക് ഷോപ്പുകളിലെയും വൈദ്യുതി വിച്ഛേദിച്ചു. ഹൈവേയിൽ തടസമുണ്ടാക്കി കിടക്കുന്നതും ഉപേക്ഷിച്ചതുമായ വാഹനങ്ങളിൽ കുവൈത്ത് മുനസിപ്പാലിറ്റി ഇൻസ്പെക്ടർമാർ 978 മുന്നറിയിപ്പ് നോട്ടീസുകൾ പതിച്ചു. 

​56 ​ഗാരേജുകളിലും വർക്ക് ഷോപ്പുകളിലുമാണ് വാണിജ്യ മന്ത്രാലയം നിയമലംഘനങ്ങൾ കണ്ടെത്തിയത്. വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്വൽ പൊലീസ് സംഘം 79 സ്ഥാപനങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു. 33 ഇടത്തിൽ  നോട്ടീസുകൾ പതിപ്പിച്ചു. സൗകര്യങ്ങളും മറ്റും ലംഘിച്ചതിന് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി 51 ​ഗാരേജുകൾക്കാണ് പിടിച്ചെടുക്കൽ റിപ്പോർട്ടുകൾ നൽകിയത്. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ഒമ്പത് പ്രവാസികളും അറസ്റ്റിലായി. ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാ​ഗം ക്യാമ്പയിനിൽ 787 ട്രാഫിക്ക് നിയമലംഘനങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News