കാറ്റിന്റെ ദിശ മാറുന്നു; വൻ തണുപ്പ് കാലാവസ്ഥയിൽ മാറ്റമെന്ന് കാലാവസ്ഥ വിദ​ഗ്ധർ

  • 23/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്നും  വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുമെന്ന് കാലാവസ്ഥ വിദ​ഗ്ധർ അറിയിച്ചു. മണിക്കൂറിൽ 13 കിലോമീറ്ററിൽ കൂടാതെയും ആറ് കിലോമീറ്ററിൽ കുറയാകെയുമുള്ള കാറ്റ് വീശുന്നതിനാണ് സാധ്യതയുള്ളതെന്ന് വിദ​ഗ്ധൻ ആദെൽ അൽ മർസൂഖ് പറഞ്ഞു. ഇന്ന് പ്രതീക്ഷിക്കുന്ന കൂടിയ താപനില 16 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 3 ഡിഗ്രി സെൽഷ്യസുമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. തിങ്കളാഴ്ച കാറ്റിന്റെ ദിശ തെക്ക് കിഴക്കായി മാറും. മണിക്കൂറിൽ 20 കിലോമീറ്ററിൽ കൂടാതെയാണ് നാളെ മുതൽ കാറ്റിന്റെ വേ​ഗത പ്രതീക്ഷിക്കപ്പെടുന്നത്. ഇത് നിലവിലെ തണുപ്പിന്റെ തീവ്രത കുറയ്ക്കുകയും അവസാനിപ്പിക്കുകയും ചെയ്യും. 

ജനുവരി 25ന് കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് തിരിയും. ഇതോടെ മിതമായ രീതിയിൽ തണുപ്പ് വർധിക്കും. മണിക്കൂറിൽ 20 കിലോമീറ്ററോളം വേ​ഗത്തിൽ വീശുന്ന കാറ്റ്  ജനവരി 26 ബുധനാഴ്ച വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് 18 - 20 ഡി​ഗ്രി സെൽഷ്യസിന് ഇടയിലായിരിക്കും താപനില. രാത്രിയിൽ ഇത് 12നും 14 ഡി​ഗ്രി സെൽഷ്യസിനും ഇടയിലേക്ക് താഴുകയും ചെയ്യും. ഈ വർഷം രണ്ട് ദിവസം മുമ്പാണ് രാജ്യത്ത് ശൈത്യം എത്തിയതെന്ന് ആദെൽ അൽ മർസൂഖ്  അറിയിച്ചു. സാധാരണ നിലയിൽ ജനുവരി 24 മുതൽ 31 വരെയാണ് തണുപ്പ് കൂടാറുണ്ടായിരുന്നത്.

കുവൈറ്റ് സിറ്റിയിലും പ്രാന്തപ്രദേശങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ താപനില 10 മുതൽ 12 ഡിഗ്രി വരെയായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ സാൽമി മേഖലയിൽ -2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പുലർച്ചെ സാൽമി മേഖലയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസും ശനിയാഴ്ച -2 ഡിഗ്രി സെൽഷ്യസുമായിരുന്നു. വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്ന തണുപ്പ് വർധിച്ചു, ചില പ്രദേശങ്ങളിൽ താപനില -4 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. 

കഠിനമായ തണുപ്പ് ജനുവരിയിൽ അവസാനിക്കും, എന്നാൽ ഫെബ്രുവരിയിൽ തണുപ്പ് തുടരാം, മുൻ വർഷങ്ങളിലും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരുന്നു. തുറസ്സായ സ്ഥലങ്ങൾ, മരുഭൂമികൾ, കൃഷിയിടങ്ങൾ എന്നിവയാണ് തണുപ്പ് ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News