കുവൈത്തിൽ ജോലി അന്വേഷിക്കുന്നവരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ശമ്പളം

  • 25/01/2022

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി അന്വേഷിക്കുന്നവരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ശമ്പളമാണെന്ന് സർവ്വേ. ജീവനക്കാരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും മറ്റും ഇടയാക്കുന്ന ഒരു കമ്പനിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള കുറിച്ചുള്ള സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ബെയ്ത് ഡോട്ട് കോം നടത്തിയ സർവ്വേയിൽ കുവൈത്തിൽ ജോലി അന്വേഷിക്കുന്നവരെ പ്രധാനമായയും ആകർഷിക്കുക ഘടകങ്ങൾ ശമ്പളവും കോമ്പൻസേഷനുമാണ്. മേഖലയിലെ പ്രധാന തൊഴിൽ വെബ്സൈറ്റുകളിൽ ഒന്നാണ് ബെയ്റ്റ് ഡോട്ട് കോം, ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള മാർക്കറ്റ് റിസർച്ച് ആൻഡ് ഡാറ്റ അനലിറ്റിക്സ് സ്ഥാപനവുമായി ചേർന്നാണ് സർവ്വേ നടത്തിയത്. 
ശമ്പളവും നഷ്ടപരിഹാരവും (68%), ജോലിസ്ഥലത്തെ അന്തരീക്ഷം (54%), കമ്പനിയുടെ സാമ്പത്തിക സ്ഥിരത (49%) എന്നിവയാണ് കുവൈത്തിൽ ജീവനക്കാരെ ആകർഷിക്കുന്ന പ്രധാന മൂന്ന് ഘടകങ്ങൾ. 2021 നവംബർ 17 മുതൽ ഡിസംബർ 21 വരെയാണ് മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുമായി ദി മെ ടാലന്റ് അട്രാക്ഷൻ ആൻഡ് റിറ്റൻഷൻ സർവ്വേ 2022 നടന്നത്. ലോഗോയും വെബ്‌സൈറ്റ് ഡിസൈൻ (11%), പോസിറ്റീവ് മീഡിയ പ്രസൻസ് (11%) എന്നിവയാണ് കുറഞ്ഞ പ്രാധാന്യമുള്ള ഘടകങ്ങളെന്നും സർവ്വേ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News