ടൂറിസം മേഖലയിൽ നിന്നടക്കം വരുമാനം കണ്ടെത്താൻ കുവൈത്ത്

  • 26/01/2022


കുവൈത്ത് സിറ്റി: എണ്ണ മേഖലയ്ക്കൊപ്പം വരുമാനത്തിനായി മറ്റ് സ്രോതസ്സുകളെ കുടി ആശ്രയിക്കാനുള്ള പരിശ്രമങ്ങളുമായി കുവൈത്ത്. ടൂറിസം അടക്കമുള്ള മേഖലകളെ വരുമാന മാർ​ഗമാക്കി മാറ്റാനാണ് കുവൈത്തിന്റെ ശ്രമം. എന്നാൽ, മദ്യനിരോധനം ഉള്ളത് കൊണ്ട് ടൂറിസം രം​ഗത്തെ കുതിപ്പിന് ഒരുപാട് പരിമിതികളുമുണ്ട്. ബദൽ മാർ​ഗങ്ങളിലൂടെ ഈ പരിമിതിയെ കുവൈത്തിന് മറികടക്കേണ്ടി വരും. വിനോദസഞ്ചാരം വരുമാന സ്രോതസ്സാക്കി മാറ്റുന്നതിനായി സഞ്ചാരികൾക്ക് ലോകത്തിലെ മറ്റൊരു രാജ്യത്തും കാണാത്ത സാധിക്കത്ത കാര്യങ്ങൾ ഇവിടെ കൊണ്ട് വരണം.

ഒപ്പം സഞ്ചാരികൾക്ക് മറ്റെവിടെയും ലഭിക്കാത്ത ആനന്ദമുള്ള അനുഭവം നൽകാനും കുവൈത്തിന് സാധിക്കണം. എന്നാൽ, രാജ്യത്ത് നടക്കുന്ന പല കാര്യങ്ങളിലുള്ള എതിർപ്പ് പ്രാദേശിക മാധ്യമത്തിൽ  വന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ചികിത്സയുടെ മറവിൽ പതിനായിരക്കണക്കിന് പൗരന്മാരെ രാജ്യത്തിന്റെ ചെലവിൽ വിദേശത്തേക്ക് വിനോദ സഞ്ചാരത്തിനായി അയയ്ക്കാൻ നാല് ബില്യണിലധികം ഡോളർ ചെലവഴിച്ച് വിദേശത്തെ ചികിത്സാ യൂണിറ്റിന്റെ ശോചനീയമായ കെട്ടിടം സന്ദർശിക്കാം. 

അപ്പോൾ അത്യാവശ്യക്കാരായ രോ​ഗികൾക്ക് തുകയുടെ രണ്ടോ മൂന്നോ ശതമാനം മാത്രമാണ് ലഭിച്ചതെന്ന് മനസിലാകും. ഒപ്പം പ്രസിദ്ധമായ ദൗ കെമിക്കൽ ഡീൽ റദ്ദ് ചെയ്ത് കുവൈത്ത് പെട്രോളിയം കോർപ്പറേഷനെ, പ്രത്യേകിച്ച് ഡയറക്ടർ ബോർഡിനെ കാണാനായി സമയം കൊടുക്കാം. ഇങ്ങനെ രാജ്യത്ത് നടക്കുന്ന നിരവധി കാര്യങ്ങളെ കുറിച്ച് ലേഖനം പരിഹാസം നിറച്ച വിമർശനം ഉന്നയിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News