കുവൈത്തിൽ ഒരു വർഷത്തിനിടെ 3000ത്തോളം റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ വിപണി ഉപേക്ഷിച്ചു

  • 26/01/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുടെ എണ്ണം 3,700ൽ നിന്ന് 700 ആയി കുറഞ്ഞുവെന്ന് കുവൈത്ത് യൂണിയൻ ഓഫ് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്സ് തലവൻ അബ്‍ദുൾ അസീസ് അൽ ഹൈഷം  അറിയിച്ചു. യൂണിയന് പുറമെ വാണിജ്യ വ്യവസായ മന്ത്രാലയവും കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനകാര്യ വകുപ്പും അംഗീകരിച്ചതിന് ശേഷമാണിത്. കഴിഞ്ഞ രണ്ട് വർഷത്തെ യൂണിയന്റെ പരിശ്രമങ്ങൾ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് മാർക്കറ്റ് സംഘടിപ്പിക്കുന്നതിനും അതിൽ നിന്ന് എല്ലാ നുഴഞ്ഞുകയറ്റക്കാരെയും നീക്കം ചെയ്യുന്നതിനും കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ പരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ സാധിക്കാത്തത് കൊണ്ട് 3000ത്തിന് മുകളിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരാണ് സ്വയം വിപണി ഉപേക്ഷിച്ച് പോയത്. കർശന നടപടികൾ കാരണം വിപണി ഉപേക്ഷിക്കാൻ നിർബന്ധിതരായി എന്നും പറയാം. ബ്രോക്കറേജ് പെർമിറ്റ് ഇല്ലാത്തവർക്ക് നിലവിൽ വിപണിയിലേക്ക് പ്രവേശിക്കാനോ ജോലി ചെയ്യാനോ സാധിക്കില്ല. സർവ്വകലാശാല ബിരുദധാരികളുടെയും ഉന്നത ബിരുദധാരികളുടെയും വലിയൊരു വിഭാഗം തന്നെ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് തൊഴിലിൽ പ്രവർത്തിക്കാൻ വിപണിയിൽ പ്രവേശിച്ചുവെന്നും അബ്‍ദുൾ അസീസ് അൽ ഹൈഷംപറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News