രണ്ട് വ്യാജ ഓഫീസുകൾ പൂട്ടിച്ച് റെസിഡൻസി അഫയേഴ്സ് വിഭാ​ഗം; 51 നിയമലംഘകർ അറസ്റ്റിൽ

  • 26/01/2022


കുവൈത്ത് സിറ്റി: റെസിഡൻസി നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധനകൾ ശക്തമാക്കി അധികൃതർ. ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസിന്റെ നിർദേശ പ്രകാരമാണ് പരിശോധന ക്യാമ്പയിൻ നടക്കുന്നത്. ​ഗാർഹിക തൊഴിലാളികളെ നൽകുന്ന രണ്ട് വ്യാജ ഓഫീസുകൾ റെസിഡൻസി അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ പൂട്ടിച്ചു. ഇവിടെ നിന്ന് നിയമലംഘകരായ ഒമ്പത് പേരാണ് അറസ്റ്റിലായത്. കൂടാതെ ഷെൽട്ടർ സംബന്ധിച്ച പരാതിയിലും പരിശോധന നടന്നു.

ഏഴ് നിയമലംഘകരെയാണ് ഇവിടെ അറസ്റ്റ് ചെയ്തത്. തുടർന്ന് മയക്കുമരുന്ന് ഇടപാട് അടക്കം ചിലർ ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ റെസിഡൻസി നിയമലംഘകരായ 14 പേരാണ് അറസ്റ്റിലായത്. ഇവരിൽ 12 സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ഉള്ളത്. വാണ്ട‍ഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന രണ്ട് പേരും പിടിയിലായിട്ടുണ്ട്. മഹബൗല പ്രദേശത്തെ പബ്ലിക്ക് ട്രാൻസ്പോർട്ട് കമ്പനികളിലും ബസുകളിലും അധികൃതർ പരിശോധന നടത്തി. 19 റെസിഡൻസി നിയമ​ലംഘകരാണ് ഇവിടെ നിന്ന് അറസ്റ്റിലായത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News