അഴിമതി സൂചികയിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കുവൈത്ത്

  • 26/01/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷത്തെ കറപ്ഷൻ പെർസെപ്ഷൻ ഇൻഡക്സിൽ കുവൈത്ത് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയതായി പബ്ലിക്ക് ആന്റി കറപ്ഷൻ അതോറിറ്റി അറിയിച്ചു. ട്രാൻസ്പറൻസി ഇന്റർനാഷണൽ തയാറാക്കിയ പട്ടികയിലാണ് കുവൈത്ത് നില മെച്ചപ്പെടുത്തിയത്. 180 രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് 73 -ാം സ്ഥാനത്താണ് ഉള്ളത്. സ്വതന്ത്രമായ അന്താരാഷ്‌ട്ര സ്ഥാപനങ്ങൾ നൽകുന്ന 13 വിവര സ്രോതസ്സുകളെെ അടിസ്ഥാനമാക്കിയാണ് ട്രാൻസ്പറൻസി ഇന്റർനാഷണൽ പട്ടിക തയാറാക്കുന്നത്. 
​ഗ്ലോബൽ കറപ്ഷൻ പെർസെപ്ഷൻ ഇൻഡക്സിൽ 100ൽ 43 എന്നതാണ് കുവൈത്തിന് ലഭിച്ച റേറ്റ്. മിഡിൽ ഈസ്റ്റിനും വടക്കേ ആഫ്രിക്കയുടെയും ശരാശരി സ്കോർ 100ൽ 39 മാത്രമാണ്. 2019 മുതൽ 2021 വരെ രണ്ട് വർഷമായി കുവൈത്ത് മികച്ച പ്രവർത്തനത്തോടെ സ്കോർ മെച്ചപ്പെടുത്തുകയാണ്. അഴിമതി പെർസെപ്ഷൻസ് ഇൻഡക്‌സ് സ്‌കോറുകൾ കണക്കാക്കുന്നതിനുള്ള രീതിശാസ്ത്രമനുസരിച്ച് ശ്രദ്ധേയവും ഫലപ്രദവുമായ പുരോഗതിയാണ് കുവൈത്ത് കൈവരിച്ചിട്ടുള്ളതെന്ന് പബ്ലിക്ക് ആന്റി കറപ്ഷൻ അതോറിറ്റി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News