എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി

  • 26/01/2022

കുവൈത്ത് സിറ്റി: ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. കൊവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് സർക്കാരിന്റെ എല്ലാ ആരോ​ഗ്യ നടപടിക്രമങ്ങളും പാലിച്ച് കൊണ്ടായിരുന്നു ആഘോഷം. എംബസി അങ്കണത്തിലെ മഹാത്മ ​ഗാന്ധിയുടെ പ്രതിമയിൽ സ്ഥാനപതി പൂക്കൾ അർപ്പിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുകയും ദേശീയ ​ഗാനം ആലപിക്കുകയും ചെയ്തു. 

ഇന്ത്യൻ പ്രസിഡന്റിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം അംബാസഡർ വായിച്ചു. ചടങ്ങിൽ ഓൺലൈനായി നിരവധി പേർ പങ്കെടുത്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായതിന്റെ ഭാ​ഗമായി ആസാദി അമൃത് ഉത്സവമായി ആഘോഷസമയത്തെ റിപ്പബ്ലിക്ക് ദിനം ഏറെ പ്രത്യേകത നിറഞ്ഞതാതാണെന്ന് സിബി ജോർജ് പറഞ്ഞു. 

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാനായി പോരാടിയവരെ എല്ലാം ഓർമ്മയിൽ വേണമെന്നും ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യ- കുവൈത്ത് ബന്ധം കൂടുതൽ ദൃഡമാക്കുന്നതിനുള്ള എംബസിയുടെ പരിശ്രമങ്ങളെ കുറിച്ചും അംബാസഡർ പറഞ്ഞു. ഒപ്പം എംബസിക്കൊപ്പം നിൽക്കുന്ന ഇന്ത്യൻ അസോസിയേഷനുകൾക്കും സംഘടനകൾക്കും അദ്ദേഹം നന്ദിയും അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News