മഹാമാരി; കുവൈത്തിൽ വിനോദ മേഖല അടഞ്ഞു കിടക്കുന്നു

  • 30/01/2022

കുവൈത്ത് സിറ്റി:  കൊവിഡ് മഹാരാരി തീർത്ത പ്രതിസന്ധികൾ മൂലം രാജ്യത്തെ വിനോദ മേഖല അടഞ്ഞുകിടക്കുന്നു. കുവൈത്ത് വിനോദ ഭൂപടത്തിൽ പൂർണമായി പ്രവർത്തനങ്ങൾ ഇല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. സാമ്പത്തിക ശേഷിയും അയൽ ഗൾഫ് രാജ്യങ്ങളുമായുള്ള അന്തരീക്ഷത്തിന്റെ സാമ്യവും ഉണ്ടായിരുന്നിട്ടും സൗദിയെയും ദുബൈയും പോലെ ടൂറിസം മേഖലയിൽ വളർച്ച കൈവരിക്കാൻ കുവൈത്തിന് സാധിച്ചില്ല. വിദേശത്ത് നിന്നുള്ള സന്ദർശകരെ ആകർഷിക്കാനും കഴിഞ്ഞില്ല.

കൊവിഡ് മഹാമാരി മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലമായി ആഗോള വിനോദ സഞ്ചാര മേഖലയിലേക്ക് യാത്ര ചെയ്യാൻ പൗരന്മാർക്കും താമസക്കാർക്കും സാധിക്കാത്ത അവസ്ഥയുണ്ടായി. ഇതോടെ വിനോദത്തിനുള്ള അവസരങ്ങളാണ് പൂർണമായി കൊട്ടിയടയ്ക്കപ്പെട്ടത്. രാജ്യത്തിന് പുറത്ത് തങ്ങളുടെ വരുമാനത്തിൻ്റെ 12 ശതമാനം, 4 ബില്യൺ ദിനാറാണ് പൗരന്മാർ വിവിധ വിനോദങ്ങൾക്കായി വർഷത്തിൽ ചെലവാക്കുന്നതാണ് കണക്കുകൾ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News