ചെയ്യേണ്ടത് സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും; സിൽവർ ലൈനിൽ വീണ്ടും മുഖ്യമന്ത്രി

  • 31/03/2022

തിരുവനന്തപുരം: സിൽവർ ലൈനിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനാശ്യമായത് ചെയ്യുന്നതിൽ നിന്ന് സർക്കാർ ഒളിച്ചോടില്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിൽ വിഷയത്തിൽ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വെക്കുന്നില്ലെങ്കിലും അവർ വികസനം ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയൻ പറഞ്ഞു. 

51 റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. ദേശീയപാതാ വികസനം ഇതിന് ഉദാഹരണമാണ്. ഭൂമി നഷ്ട്പ്പടുന്നവർ ഇപ്പോൾ റോഡ് വികസനത്തിനൊപ്പമാണ്. ദേശീയപാതാ വികസനത്തിനെതിരെ എത്തിയവർക്ക് പിന്നീട് പശ്ചാത്താപത്തിന് ഒരു കണിക പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ സംസ്ഥാനമാണെങ്കിലും നമ്മളും മറ്റുള്ളവർക്കൊപ്പം നേട്ടം കൊയ്യണ്ടേ എന്നും അദ്ദേഹം ചോദിച്ചു. 

നാടിന്റെ വികസനം സർക്കാറിന്റെ ബാധ്യതയാണ്. നാടിനാവശ്യമായത് ചെയ്യുന്നതാണ് സർക്കാരിന്റ പ്രാഥമിക ബാധ്യത. അതിൽ നിന്ന് ഒളിച്ചോടാനാകില്ല. ഗെയിൽ കൂടംകുളം ദേശീയ പാത വികസനം ഇതിന് ഉദാഹരണമാണ്. എതിർക്കുന്നവരുടേതാണ് നാട് എന്ന് കരുതരുത്. അനുകൂലിക്കുന്നവരുടെതാണ് മഹാ ഭൂരിപക്ഷം. അവർ ബഹളം വക്കുന്നുണ്ടാകില്ലായിരിക്കും. പക്ഷെ അവർ വികസനം വേണം എന്നാഗ്രഹിക്കുന്നു. കെ റെയിൽ പോലുള്ള പദ്ധതി യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. കെ റെയിൽ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകുല പ്രതികരണമാണ് ഉണ്ടായതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Related News