കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

  • 01/04/2022

ആലപ്പുഴ: ആലപ്പുഴയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പറവുർ ആയിരം തൈ വളപ്പിൽ ജോസുകുട്ടിയുടെ ഭാര്യ ജെസി ജോസ് (50) ആണ് മരിച്ചത്. ബുധനാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. വീടിനോടു ചേർന്ന ആളൊഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ ആസ്പിൻവാളിന് സമീപമാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽകണ്ടെത്തിയത്. പ്രാഥമികമായി മരണത്തിൽ ദുരൂഹതയുണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. പുന്നപ്ര പൊലീസ് ഇൻക്വസ്റ്റ് നടത്തി. വിരലടയാള വിദഗ്ധരും പരിശോധിച്ചു. 

Related News