അമേരിക്കയില്‍ വിദ്യാര്‍ത്ഥി സഹപാഠികള്‍ ഉള്‍പ്പെടെ 21 പേരെ വെടിവെച്ചുകൊന്നു; അക്രമിയെ പോലീസ് വധിച്ചു

  • 24/05/2022

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സസില്‍  സ്‌കൂളില്‍ വിദ്യാര്‍ഥി സഹപാഠികള്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ 18 കുട്ടികള്‍ അടക്കം 21 പേര്‍ മരിച്ചു. 18 കാരനായ അക്രമിയെവെടിവച്ച് കൊന്നു. സ്വന്തം മുത്തശ്ശിയെ കൊന്ന ശേഷമാണ് പ്രതി സ്‌കൂളില്‍ എത്തിയത്. നാളെ മുതല്‍ വേനലവധി തുടങ്ങാനിരിക്കെയായിരുന്നു അപകടം. 

സ്‌കൂളിലെത്തിയ അക്രമി ഗെറ്റ് റെഡി ടു ഡൈ എന്നു പറഞ്ഞ ശേഷമാണ് വെടി ഉതിര്‍ത്തത്. ഈ സ്‌കൂളിലെ തന്നെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ സാല്‍വദോര്‍ ഡാമോസ് ആണ് വെടി ഉതിര്‍ത്തത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. അതേസമയം പരിക്കേറ്റ പല കുട്ടികളുടേയും നില അതീവ ഗുരുതരമാണ്. മരണ നിരക്ക് ഉയര്‍ന്നേക്കുമെന്ന ആശങ്കയും ഉണ്ട്. ഇതിനിടെ തോക്ക് മാഫിയക്കെതിരെ ശക്തമായ നടപടി എടുക്കാനാകാത്തതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ഹൃദയഭേദകമായ സംഭവമാണ് ഉണ്ടായതെന്നും അതീവ ദുഖമുണ്ടെന്നും ജോ ബൈഡന്‍ പ്രതികരിച്ചു

Related News