താന്‍ ജോലിചെയ്ത് സമ്പാദിക്കുന്ന പണം മുഴുവന്‍ പള്ളിക്ക് ദാനം നല്‍കി; ക്ഷുഭിതനായ ഭര്‍ത്താവ് പള്ളിക്ക് തീയിട്ടു

  • 02/07/2022


സെന്റ് പീറ്റേഴ്സ്ബര്‍ഗ്: താന്‍ ജോലിചെയ്ത് സമ്പാദിക്കുന്ന പണം മുഴുവന്‍ ഭാര്യ പള്ളിക്ക് ദാനം ചെയ്യുന്നതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് പള്ളിക്ക് തീയിട്ടു. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പാര്‍ഗോലോവോ ഗ്രാമത്തിലാണ് സംഭവം. ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരോ മറ്റ് വിശദാംശങ്ങളോ ലഭ്യമല്ല. 

മുപ്പത്താറ് വയസ്സുള്ള യുവാവാണ് പള്ളിക്ക് തീയിട്ടത്. നാല് കുട്ടികളുടെ പിതാവാണ് ഇയാള്‍. യുവാവിന്‍റെ ഭാര്യ പള്ളിവക സന്നദ്ധസേവനത്തില്‍ സജീവമാണ്. കിട്ടുന്ന പണം മുഴുവന്‍ പള്ളിക്ക് സംഭാവന ചെയ്യുകയാണ് ഭാര്യ ചെയ്തിരുന്നത്.  പലവട്ടം ഭര്‍ത്താവ് ഈ വിഷയത്തില്‍ ഭാര്യയുമായി വഴക്കിട്ടു. അനേകം പ്രാവശ്യം അവരെ വിലക്കുകയും ചെയ്തു. എന്നാല്‍ ഒരു ഫലവുമുണ്ടായില്ല. ഒരു ദിവസം ഇക്കാര്യത്തെ ചൊല്ലി ഇരുവരും വഴക്കായി. തുടര്‍ന്ന് ഇയാള്‍ നേരെ പോയി പള്ളിക്ക് തീയിടുകയായിരുന്നു.    

പാര്‍ഗോലോവോയിലെ സെന്റ് ബേസില്‍ ദി ഗ്രേറ്റ് പള്ളിക്കാണ് യുവാവ് തീയിട്ടത്.  അന്ന് രാവിലെ വഴക്കിട്ട് വീട് വിട്ടിറങ്ങിയ ഭര്‍ത്താവ് കാറുമെടുത്ത് നേരെ പോയത് പള്ളിയിലേക്കായിരുന്നു. കാറില്‍ അദ്ദേഹം ഒരു പെട്രോള്‍ ക്യാനും കരുതിയിരുന്നു. പള്ളിയിലെത്തിയ അദ്ദേഹം ചുമരിലും തറയിലും ഒക്കെ പെട്രോള്‍ ഒഴിച്ചു. തുടര്‍ന്ന് അകത്ത് ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം, പള്ളിയ്ക്ക് തീയിട്ടു. എന്നാല്‍ പെട്ടെന്ന് തന്നെ ഇടവകക്കാര്‍ ഓടിക്കൂടുകയും, തീ അണയ്ക്കുകയും ചെയ്തു. 

Related News