രാജിവെച്ച് ഒഴിയുകയാണെന്ന അഭ്യൂഹങ്ങള്‍ തള്ളി മാര്‍പാപ്പ

  • 05/07/2022

വത്തിക്കാന്‍: താന്‍ രാജിവച്ച് ഒഴിയുകയാണെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. 

ഈ മാസം അവസാനത്തോടെ കാനഡ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ യുക്രെയ്‌നും റഷ്യയും സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നതായും വെളിപ്പെടുത്തി.രാജിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായതോടെ അക്കാര്യം ഇതുവരെ തന്റെ മനസില്‍ വന്നിട്ടില്ലെന്നും എന്നാല്‍, ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ല്‍ രാജിവച്ചതുപോലെ ഒരു ദിവസം താനും സ്ഥാനമൊഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഠിനമായ കാല്‍മുട്ടു വേദനയ്ക്ക് ചികിത്സയിലാണ് മാര്‍പാപ്പ. ചികിത്സ ഫലപ്രദമാണെന്നും വൈകാതെ സുഖമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Related News