ഇറ്റലിയില്‍ പുതിയ വനിതാ പ്രധാനമന്ത്രി

  • 26/09/2022

ഇറ്റലി: രണ്ട് അപൂര്‍വതകളോടെ ഇറ്റലിയില്‍ തീവ്രവലതുപക്ഷ കക്ഷിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി നയിക്കുന്ന സഖ്യം അധികാരത്തിലേക്ക്. ജോര്‍ജിയ മെലോനി രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാവും. രണ്ടാംലോകയുദ്ധത്തിനുശേഷം തീവ്രവലതുപക്ഷപാര്‍ട്ടി ഇറ്റലിയില്‍ അധികാരത്തിലെത്തുന്നത് ഇതാദ്യമാണ്. 

ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ജോര്‍ജിയ. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുന്‍പേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. ഇന്ന് അന്തിമഫലം വരുമ്പോള്‍ നാനൂറംഗ പാര്‍ലമെന്റില്‍ ബ്രദേഴ്‌സ് ഓഫ് ഇറ്റലി സഖ്യം 227 മുതല്‍ 257 സീറ്റുകള്‍ വരെ നേടുമെന്നാണ് വിലയിരുത്തല്‍. ജോര്‍ജിയ അധികാരത്തിലേറുന്നതോടെ യൂറോപ്പിലെ 45 രാജ്യങ്ങളില്‍ പതിനഞ്ചിന്റെയും തലപ്പത്ത് വനിതകളാവും. മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിയും ഉപപ്രധാനമന്ത്രിയും ഇറ്റലിയുടെ ട്രംപ് എന്ന് അറിയപ്പെട്ടിരുന്ന മത്തിയോ സല്‍വീനിയുടെയും പാര്‍ട്ടികള്‍ ഉള്‍പ്പെട്ടതാണ് ഭരണത്തിലെത്തുന്ന സഖ്യം.

Related News