കുവൈത്തിലെ ഏറ്റവും മികച്ച ജോലിസ്ഥലങ്ങൾ; ഏതൊക്കെയാണെന്നറിയാം

  • 18/03/2023കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള 60-ലധികം രാജ്യങ്ങളിലെ മികച്ച ജോലിസ്ഥലങ്ങൾ പട്ടികപ്പെടുത്തുന്ന ആഗോള ഗവേഷണ, പരിശീലന, കൺസൾട്ടൻസി സ്ഥാപനമായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് റിപ്പോര്‍ട്ട് പുറത്ത്. 2023ലെ കുവൈത്ത് ലിസ്റ്റിലെ മികച്ച ജോലിസ്ഥലങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ പട്ടികയിൽ കുവൈത്തില്‍ നിന്നുള്ള 20 സ്ഥാപനങ്ങളാണ് ഇടം നേടിയത്. ലോജിസ്റ്റിക്‌സ്, ടെക്‌നോളജി, ഫിനാൻസ്, മീഡിയ, റീട്ടെയിൽ, ഫാഷൻ, എഫ്‌എംസിജി, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്‌കെയർ, മാനുഫാക്‌ചറിംഗ് എന്നിവയുൾപ്പെടെ നിരവധി സർക്കാർ - സ്ഥാപനങ്ങളെയും സ്വകാര്യ വ്യവസായങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് പട്ടിക. 

കുവൈത്തിൽ  ഏറ്റവും മികച്ച ജോലി സാഹചര്യമുള്ള 20 സ്ഥാപനങ്ങള്‍ ഇങ്ങനെ

1. ദി വൺ 2. ചൽഹൗബ് ഗ്രൂപ്പ് 3. ഡിഎച്ച്എൽ എക്സ്പ്രസ് 4. ഹിൽട്ടൺ 5. സെർവിയർ 6. അസ്ട്രസെനെക്ക 7. മൊഹെബി മാർട്ടിൻ ബ്രൗവർ 8. അജ്മൽ പെർഫ്യൂംസ് ഗ്രൂപ്പ് 9. അൽ മൗഷർജി കാറ്ററിംഗ് കമ്പനി – മക്‌ഡൊണാൾഡ്സ് കുവൈത്ത് 10. അബ്ബവൈ ബയോഫാർമസ്യൂട്ടിക്കൽസ് 11. തലാബത്ത് 12. ഷ്നൈഡർ ഇലക്ട്രിക് 13. ബയാൻ ഇന്റർനാഷണൽ സ്കൂൾ 14. ബർഗാൻ ബാങ്ക് 15. അപ്പാരൽ ഗ്രൂപ്പ് 16. ഐവ 17. ബേക്കർ ടില്ലി 18. യു പേയ്മെന്‍റ്സ് 19. ബയാൻ മെഡിക്കൽ 20. ജസീറ എയർവേയ്സ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News