ഒഴിഞ്ഞ മണ്ണെണ്ണ കുപ്പി, ശരീരമാകെ പൊള്ളിയ പാടുകൾ; വായോദികയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  • 17/04/2023

വയോധികയെ വീടിനുള്ളിലെ ശുചിമുറിയില് മരിച്ച നിലയില് കണ്ടെത്തി. പിരളശേരി ഒലേപ്പുറത്ത് മേലത്തേതില് രാജു വില്ലയില് പരേതനായ രാജു വര്ഗീസിന്റെ ഭാര്യ ആലീസ് (68) ആണ് മരിച്ചത്. ഇവര് വീട്ടില് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ശുചിമുറിയ്ക്കുള്ളില് ഒഴിഞ്ഞ മണ്ണെണ്ണ കുപ്പി കണ്ടെത്തി.


ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മകള് ജീന ഫോണ് വിളിച്ചിട്ടും പ്രതികരണമുണ്ടാകതെ വന്നതോടെ അയല്വാസിയെ വിവരമറിയിക്കുകയായിരുന്നു. ഇവര് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Related News