അർദ്ധരാത്രിയിൽ വീട്ടമ്മയുടെ മുഖത്ത് സ്പ്രേ ചെയ്ത് ആക്രമിച്ച് വീഴ്ത്തി, മാല മോഷ്ടിച്ച് കള്ളൻ

  • 18/04/2023

കട്ടപ്പന: അർദ്ധരാത്രിയിൽ വീട്ടമ്മയുടെ മുഖത്ത് സ്പ്രേ ചെയ്ത് ആക്രമിച്ച് വീഴ്ത്തിയ ശേഷം സ്വർണ്ണമാല മോഷ്ടിച്ച് കടന്നു കളഞ്ഞു. മേട്ടുക്കുഴി മേച്ചേരിയിൽ തങ്കച്ചന്റെ ഭാര്യ മേരിക്കുട്ടി(63) യുടെ ഒന്നേകാൽ തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ച് കടന്ന് കളഞ്ഞത്.


ഞായറാഴ്ച്ച രാത്രി 11.30ഓടെയാണ് സംഭവം. വീടിന് പുറത്തുള്ള ബാത്ത്റൂമിൽ പോകുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് അക്രമം ഉണ്ടായത്. തിരികെ കയറുമ്പോൾ വീടിന് സമീപത്ത് നിന്ന് ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ മോഷ്ടാവ് മേരിക്കുട്ടിയുടെ മുഖത്തേയ്ക്ക് രൂക്ഷ ഗന്ധമുള്ള ദ്രാവകം സ്പ്രേ ചെയ്തു. പെട്ടെന്നുണ്ടായ നടുക്കം വിട്ടുമാറും മുൻപേ വീട്ടമ്മയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു.

വയോധിക ഉറക്കെ നിലവിളിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഇവരെ നിലത്ത് തള്ളി വീഴ്ത്തി തുടർന്ന് വീണ്ടും നടന്ന ബലപ്രയോഗത്തിൽ മോഷ്ടാവ് മാല പൊട്ടിച്ച് ഓടി മറയുകയായിരുന്നു. മേരിക്കുട്ടിയുടെ നിലവിളി കേട്ട് ഓടി കൂടിയ ആളുകൾ പ്രദേശത്താകെ പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല


Related News