കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ഇന്ന് മഞ്ചേരി കോടതി വിധി പറയും

  • 19/04/2023

മലപ്പുറം: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ഇന്ന് മഞ്ചേരി കോടതി വിധി പറയും. കോളിളക്കമുണ്ടാക്കിയ കേസില്‍ 21 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 12 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2012 ജൂണ് 10 ന് കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന്‍ ‍ അബ്ദുല്‍ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആ വര്‍ഷം ജനുവരിയില്‍ നടന്ന മറ്റൊരു കൊലപാതകത്തിന്റെ പ്രതികാരമായിരുന്നു ഇരട്ടക്കൊല.


അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ 12 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളും 18 ആം പ്രതിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. അരീക്കോട് കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന്‍ അബ്ദുല്‍ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

2012 ജൂണ് 10 നായിരുന്നു കേസിനാസ്പദമായ സംഭവം. 2012 ജനുവരിയില്‍ കുനിയില്‍ കുറുവാങ്ങാടന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരട്ടക്കൊല നടത്തിയെന്നാണ് കേസ്. അത്തീഖ് റഹ്മാന്‍ കൊലക്കേസില്‍ പ്രതികളായിരുന്നു പിന്നീട് കൊല്ലപ്പെട്ട ആസാദും അബൂബക്കറും.

Related News