1985- റിപ്പബ്ലിക്ക് ദിനത്തിലെ ഡൽഹി രജ്പഥ് മാർച്ചിൽ പങ്കെടുത്ത നൂറോളം വരുന്ന NCC കേഡറ്റ്‌സ് (ഇപ്പോൾ അൻപതിനും അമ്പത്തിയഞ്ചിനും ഇടയിൽ പ്രായമായവർ) ലോകത്തിന്റെ വിവിധ കോണുകളിൽ ലോക് ഡൗണിലായിരുന്നുകൊണ്ട്, രണ്ടുമാസത്തോളം ഓൺലൈനിൽ പരസ്പരം ബന്ധപ്പെട്ട് സൗഹൃദങ്ങൾ പുതുക്കി രസകരമായി ദിനങ്ങൾ തള്ളിനീക്കുന്നതിനിടയിൽ ക്യാമ്പുകളെക്കുറിച്ചും,ഡൽഹി യാത്രകളെക്കുറിച്ചും,ഗ്രൂപ്പിൽ അരുൺ ജി മംഗലത്തെഴുതിയ ഓർമ്മവസന്തമെന്ന കവിത എല്ലാവരും ചേർന്ന് തങ്ങൾക്ക് ജീവിതത്തിൽ മറക്കാനാവാത്തതും , രാജ്യസ്നേഹവും, ഒരുമയും, സൗഹൃത ബന്ധങ്ങളുടെ ആഴവും വിളിച്ചറിയിക്കുന്നതുമായ, മറ്റു ഗ്രൂപ്പുകൾക്കും ഭാവി തലമുറകൾക്കും മാതൃകയാവുന്ന തരത്തിൽ മനോഹരമായ ഒരു സംഗീത ആൽബമാക്കി മാറ്റി. മസ്കറ്റിലെ ലേഖാ നായരുടെ നേതൃത്വത്തിൽ കുമാരനെല്ലൂർ ശരവണൻ ഈണമിട്ടുപാടിയ ഗാനത്തിന് എറണാകുളത്തുനിന്നു RD85 കുടുംബാംഗമായ അഞ്ജലി സാമും അമ്മ രേഖാ മാത്യൂസും തിരുവനന്തപുരതുനിന്നും, മസ്കറ്റിൽ നിന്നുമുള്ള മറ്റ് അംഗങ്ങളും ചേർന്ന് കൂടുതൽ ഇമ്പമുള്ളതാക്കി. കുവൈറ്റിൽ നിന്ന് ജയപ്രകാശും മകൻ അഭിഷേകും പഴയ ഓർമ്മചിത്രങ്ങളെ ഒരുക്കിയപ്പോൾ, മദിരാശിയിൽ ഇരുന്ന് അജിത് കുമാറും മകൾ ചൈതന്യയും ഗ്രാഫിക്സ് ലൂടെ അതിനെ കൂടുതൽ മിഴിവുറ്റതാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തിരുവനന്തപുരം NCC ഡിറക്ടറേറ്റിൽ നടന്ന ചടങ്ങിൽ കേരളാ ലക്ഷദ്വീപ് NCC അഡിഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ മൻദീപ് സിംഗ് ഗിൽ വീഡിയോ പ്രകാശനം നിർവഹിച്ചു. കേരളാ ലക്ഷദ്വീപ് NCC ഡയറക്ടർ കേണൽ എസ് ഫ്രാൻസിസ് സന്നിഹിതനായിരുന്നു. പുതുതലമുറക്ക് ഏറെ പ്രചോദനം നൽകുന്ന ഈ വിഡിയോക്കു പിന്നിൽ പ്രവർത്തിച്ച 85ലെ ആവേശം ഇന്നും ചോരാതെ സൂക്ഷിക്കുന്ന ഈ ഗ്രൂപ്പിനെ എഡിജി പ്രത്യേകം പ്രകീർത്തിച്ചു. തങ്ങളുടെ സ്വപ്നം പൂവണിഞ്ഞ ധന്യനിമിഷത്തിൽ പങ്കുചേരാൻ ഗ്രൂപ്പിലെ എല്ലാവർക്കും കഴിഞ്ഞില്ലല്ലോ എന്ന വിഷമം മാത്രം ആണ് ചടങ്ങിൽ പങ്കടുത്ത 85 ഗ്രൂപ്പിലെ ലതികക്കും രാജഗോപാലിനും അരുണിനും ഉള്ളത്. എൻ സി സി-യിലൂടെ ഒരുമിച്ച തങ്ങൾക്ക് ഈ സംഭരംഭത്തിനു എൻ സി സി ഡിറ്റക്ടറേറ് എല്ലാ പിന്തുണയും നൽകി എന്നും അവർ കൂട്ടിച്ചേർത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?