HomeGULFA4 പേപ്പർ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

A4 പേപ്പർ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

spot_img

കുവൈത്ത് സിറ്റി: മംഗഫ് പ്രദേശത്ത് വിവിധ തരത്തിലുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർഥങ്ങളും കൈവശം വെച്ചിരുന്ന ഒരു ഈജിപ്ഷ്യൻ സ്വദേശിയെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, കൃത്യമായ അന്വേഷണത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിയുടെ കൈവശം നിന്ന് മയക്കുമരുന്ന് രാസവസ്തുക്കൾ കലർത്തിയ 140 A4 ഷീറ്റുകൾ, 40 ഗ്രാം ഹാഷിഷ്, 15 ഗ്രാം ക്രിസ്റ്റൽ മെത്ത്, 200 മില്ലി CBD, കൂടാതെ മയക്കുമരുന്ന് തയ്യാറാക്കാനും വിതരണം ചെയ്യാനും ഉപയോഗിക്കുന്ന രണ്ട് ഡിജിറ്റൽ ത്രാസുകളും പിടിച്ചെടുത്തു.

മയക്കുമരുന്ന് കലർത്തിയ പേപ്പറുകൾ ഉപയോഗിക്കുന്നത് കണ്ടെത്തൽ പ്രയാസപ്പെടുത്താനുള്ള പുതിയ കുറ്റകൃത്യ രീതികളിലൊന്നാണെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന്റെ ജാഗ്രതയും കാര്യക്ഷമമായ അന്വേഷണ നടപടികളും ഈ കുറ്റകൃത്യം തടയാൻ സഹായിച്ചു.

പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, പിടിച്ചെടുത്ത വസ്തുക്കളോടൊപ്പം ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!