HomeGULFഅഹ്മദിയിൽ വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിറ്റ രണ്ട് കടകൾ പൂട്ടിച്ചു; 2,059 അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ...

അഹ്മദിയിൽ വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിറ്റ രണ്ട് കടകൾ പൂട്ടിച്ചു; 2,059 അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

spot_img

കുവൈത്ത് സിറ്റി: അൽ അഹ്മദി ഗവർണറേറ്റിലെ വിപണികളിൽ നടത്തിയ പരിശോധനയിൽ പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുകയും പ്രദർശിപ്പിക്കുകയും ചെയ്ത രണ്ട് കടകൾ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ അടിയന്തര പരിശോധനാ സംഘം കണ്ടെത്തി.

റെയ്ഡിൽ ആകെ 2,059 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. വ്യാജ ബ്രാൻഡ് ബാഗുകൾ, ഷൂകൾ, വാച്ചുകൾ, ആക്‌സസറികൾ, സ്ത്രീകളുടെയും പുരുഷന്മാരുടെയും സൺഗ്ലാസുകൾ എന്നിവയാണ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നത്.

നിയമലംഘനം നടത്തിയ കടകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇരുകടകളും ഉടൻ തന്നെ അടച്ചുപൂട്ടാൻ മന്ത്രാലയം ഉത്തരവിട്ടു.വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കും വ്യാപാരത്തിനുമെതിരെ ശക്തമായ പരിശോധനയും നിയമനടപടികളും തുടരുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!