HomeGULFവ്യോമ പ്രതിരോധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചയാൾ അറസ്റ്റിൽ.

വ്യോമ പ്രതിരോധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചയാൾ അറസ്റ്റിൽ.

spot_img

കുവൈത്ത് സിറ്റി: മിസൈലുകൾ തടയുന്ന കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അക്കൗണ്ട് ഉടമയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.

സൈനിക-സുരക്ഷാ പ്രവർത്തനങ്ങളുടെ വീഡിയോ ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചത് ദേശീയ സുരക്ഷയ്ക്കും പൊതുതാൽപര്യത്തിനും വിരുദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. അന്വേഷണം നടത്തുന്നതിനിടെ, പ്രതി വാഹനം ഓടിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തിയതായും ഇതുമൂലം വാഹനാപകടമുണ്ടായതായും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ട്രാഫിക് നിയമലംഘനവും ചുമത്തിയിട്ടുണ്ട്.

സൈനിക കേന്ദ്രങ്ങൾ, സുരക്ഷാ പ്രവർത്തനങ്ങൾ, വ്യോമ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും എല്ലാ പൗരന്മാരും പ്രവാസികളും സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!