HomeINDIAഅസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകര്‍ന്നു

അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകര്‍ന്നു

spot_img

ജോര്‍ഹട്ട്: അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു. AN-32 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് അസമിലെ ജോര്‍ഘട്ടിലുള്ള റോറിയ എയര്‍ഫോഴ്‌സ് സ്റ്റേഷനിലാണ് തകര്‍ന്നത്. പൈലറ്റ് മരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ലാന്‍ഡ് ചെയ്യുന്നതിനിടെ തീപിടിച്ചെന്നാണ് വിവരം.

അപ്പര്‍ അസമിലെ തന്ത്രപ്രധാനമായ എയര്‍ബേസിന്റെ പരിസരത്താണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തില്‍ രണ്ടു പൈലറ്റ്മാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. സേനയുടെ ചരക്കുവിമാനം തകര്‍ന്നുവീണെന്നും എമര്‍ജന്‍സി സംഘം പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്നും വ്യോമ സേന വ്യക്തമാക്കിയിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!