കുവൈറ്റ് സിറ്റി : കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെ എല്ലാ വിമാന സർവിസുകളും ജൂൺ 1 മുതൽ പുനരാരംഭിക്കുമെന്ന സൂചന. കുവൈത്ത് യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആദ്യ ഘട്ടത്തിൽ ദിവസം ഒരു സർവിസ് എന്ന രീതിയിലാകും എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുക. ഫെബ്രുവരി 28 മുതൽ വ്യോമാതിർത്തി നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവെച്ച സർവിസുകളാണ് വീണ്ടും ആരംഭിക്കുന്നത്.എയർ ഇന്ത്യ എക്സ്പ്രസ് മടങ്ങിയെത്തുന്നതോടെ കേരളത്തിലേക്കുള്ള യാത്രകൾ കൂടുതൽ സുലഭമാകുകയും ഉയർന്ന വിമാന നിരക്കിൽ കുറവ് വരാനിടയുണ്ടെന്നും യാത്രാ രംഗത്തുള്ളവർ പറയുന്നു.

