കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാർക്ക് കൂടുതൽ ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസും ആകാശ എയർയും സർവീസുകൾ പ്രഖ്യാപിച്ചു.എയർ ഇന്ത്യ എക്സ്പ്രസ് ജൂലൈ 6 (ഞായർ) മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ (ബുധൻ, വെള്ളി, ഞായർ) പുനരാരംഭിക്കും.
സമയക്രമം:കോഴിക്കോട് → കുവൈത്ത്: പുലർച്ചെ 2:15 പുറപ്പെടൽ, 5:50 ന് കുവൈത്തിൽ എത്തും.
അതേസമയം, ആകാശ എയർ 2026 ഓഗസ്റ്റ് 1 മുതൽ കൊച്ചി–കുവൈത്ത് റൂട്ടിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ (തിങ്കൾ, വ്യാഴം, ശനി) ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
ആകാശ എയർ സമയക്രമം:കൊച്ചി → കുവൈത്ത്: ഉച്ചയ്ക്ക് 1:50 പുറപ്പെടൽ, വൈകിട്ട് 4:30 എത്തും.
കുവൈത്ത് → കൊച്ചി: വൈകിട്ട് 5:30 പുറപ്പെടൽ, പുലർച്ചെ 1:35 (അടുത്ത ദിവസം) എത്തും.
ഇതോടെ കൊച്ചി–കുവൈത്ത് റൂട്ടിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയ്‌ക്കൊപ്പം ആകാശ എയറും സർവീസ് നടത്തുന്ന പ്രധാന വിമാനക്കമ്പനികളിൽ ഒന്നാകും.



