HomeGULFകുവൈറ്റ് വിമാനത്താവള ആക്രമണം: കാല് നഷ്ടപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥൻ രാജ്യത്തിന്റെ നോവായി.

കുവൈറ്റ് വിമാനത്താവള ആക്രമണം: കാല് നഷ്ടപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥൻ രാജ്യത്തിന്റെ നോവായി.

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ചയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വാർത്തകളും ദൃശ്യങ്ങളും പുറത്തുവരുമ്പോൾ, രാജ്യത്തിന്റെ നോവായി മാറുകയാണ് കുവൈറ്റി കസ്റ്റംസ് ഉദ്യോഗസ്ഥനായ ആയേദ് അൽ-അതീബി. വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ (T1) ഡ്യൂട്ടിയിലായിരുന്ന ഇദ്ദേഹത്തിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ഇടതുകാൽ നഷ്ടപ്പെടുകയും ചെയ്തു.

ആയേദ് അൽ-അതീബിയുടെ ദാരുണമായ അവസ്ഥ കുവൈറ്റിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും വലിയ തോതിലുള്ള വൈകാരിക പ്രതികരണങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. ആക്രമണത്തിന്റെ ക്രൂരതയുടെ പ്രതീകമായി ഇദ്ദേഹത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയും പ്രാർത്ഥനകളുമായി രംഗത്തെത്തുന്നത്. വിമാനത്താവള ജീവനക്കാരും യാത്രക്കാരുമുൾപ്പെടെ നിരവധി പേർക്ക് ആക്രമണത്തിൽ കനത്ത പരിക്കേറ്റിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!