HomeGULFകുവൈത്തിൽൽ കഠിനമായ ശൈത്യതരംഗം: താപനില പൂജ്യം ഡിഗ്രിയിലും താഴേക്ക്; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥ വിദഗ്ധൻ

കുവൈത്തിൽൽ കഠിനമായ ശൈത്യതരംഗം: താപനില പൂജ്യം ഡിഗ്രിയിലും താഴേക്ക്; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥ വിദഗ്ധൻ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ അതിശൈത്യത്തിന് സാധ്യതയുണ്ടെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച രാത്രി മുതൽ ആരംഭിച്ച ശക്തമായ തണുത്ത കാറ്റും അന്തരീക്ഷ മർദ്ദത്തിലെ വ്യതിയാനവും താപനില കുത്തനെ കുറയ്ക്കാൻ കാരണമാകും. ഞായർ, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ അനുഭവപ്പെടുന്ന തണുപ്പിന്റെ തീവ്രത പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെയായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മരുഭൂമി മേഖലകളിൽ താപനില 1 മുതൽ 4 ഡിഗ്രി വരെയും ജനവാസ മേഖലകളിൽ 4 മുതൽ 9 ഡിഗ്രി വരെയുമാണ് പ്രതീക്ഷിക്കുന്നത്. ആകാശത്ത് മേഘാവൃതമായ അന്തരീക്ഷത്തിനൊപ്പം ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കഠിനമായ ഈ ശൈത്യവും ശക്തമായ കാറ്റും ആഴ്ചയുടെ അവസാനം വരെ തുടരാൻ സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ തണുപ്പ് ഇരട്ടിയാകും. പകൽ സമയങ്ങളിൽ താരതമ്യേന തണുപ്പുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.എന്നാൽ അടുത്ത വാരാന്ത്യത്തോടെ താപനിലയിൽ മാറ്റമുണ്ടാകുമെന്നും പകൽസമയത്ത് താപനില 20 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ തണുപ്പിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും പ്രത്യേകിച്ച് മരുഭൂമി മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!